ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് എഎസ്ഐക്ക് സസ്പെൻഷൻ. ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെയാണ് സസ്പെൻഡ് ചെയ്തത്.
ജില്ലാ പൊലിസ് മേധാവി ഡോ. എ. നസീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റേഞ്ച് പൊലിസ് ഇൻസ്പെക്ടർ ജനറൽ എസ്. ശ്യാം സുന്ദറാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചു.